തിരുവനന്തപുരം: ഭർത്താവും സുഹൃത്തുക്കളും ചേർന്ന് മദ്യം നൽകി യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി. തിരുവനന്തപുരം കഠിനംകുളത്താണ് മദ്യം നൽകിയ ശേഷം യുവതിയെ മാനഭംഗം ചെയ്തതായി പരാതി ഉയർന്നത്. . സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവിനെ അറസ്റ്റ് ചെയ്തു. ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി അബോധാവസ്ഥയിലാണ്.
കഠിനംകുളം സ്വദേശിനിയാണ് കൂട്ട മാനംംഗത്തിന് ഇരയായത്. പോത്തൻകോട്ട് ഉള്ള ഭർത്താവിന്റെ വീട്ടിൽ നിന്ന് നാല് മണിയോടു കൂടി ഭർത്താവ് വാഹനത്തിൽ കയറ്റി പുതുക്കുറിച്ചിയിൽ കൊണ്ടുപോയി. ഇവിടെ വച്ച് യുവതിയെ നിർബന്ധിച്ചു മദ്യം കുടിപ്പിച്ച് കൂട്ടമാനഭംഗം ചെയ്യുകയായിരുന്നുവെന്നാണ് കഠിനംകുളം പൊലീസ് പറയുന്നത്.
അവിടെ നിന്ന് എടുത്തു ചാടി ഓടിയ യുവതിയെ നാട്ടുകാർ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. യുവതിയെ വഴിയിൽ കണ്ട നാട്ടുകാർ ഒരു വാഹനത്തിൽ വീട്ടിൽ എത്തിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി ഭർത്താവിനെ അറസ്റ്റ് ചെയ്തു. യുവതിയെ ചിറയിൻകീഴ് ആശുപത്രിയിലേക്ക് മാറ്റി.