രോഗസ്ഥിതി അനുസരിച്ച് ചികിത്സ വേണ്ടതാണ് വിഷാദരോഗം. രോഗം ചെറിയ തോതിലാണെങ്കിൽ മരുന്നില്ലാതെ സൈക്കോ തെറാപ്പിയിലൂടെ ചികിത്സിച്ച് ഭേദപ്പെടുത്താം. എന്നാൽ കഠിനമായ വിഷാദമുള്ളവർ ആത്മഹത്യ ചെയ്യാനിടയുണ്ട്. ആത്മഹത്യാ ചിന്തയുണ്ടെന്ന് സംശയം തോന്നിയാൽ പോലും അടിയന്തരമായി രോഗിയെ ഡോക്ടറുടെ അടുത്തെത്തിക്കണം.
ഡോക്ടറുടെ നിർദ്ദേശപ്രകാരം നിശ്ചിതകാലം തുടർച്ചയായി മരുന്ന് കഴിക്കുക. ചികിത്സയിൽ നിന്ന് അകന്നു നില്ക്കുന്ന വിഷാദരോഗി ആത്മഹത്യ ചെയ്യാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.
ചെറുപ്പത്തിലേ ചിട്ടയായ ജീവിതശൈലി പിന്തുടരുന്നവർക്ക് ഒരു പരിധി വരെ വിഷാദരോഗത്തെ തടയാനാകും. ജീവിതത്തിൽ ഒരിക്കലെങ്കിലും അമിത സന്തോഷം, അമിത സംസാരം, അക്രമ സ്വഭാവം തുടങ്ങിയ ഉന്മാദരോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിട്ടുള്ള ഒരാൾക്ക് വീണ്ടും ലക്ഷണങ്ങൾ വരുമ്പോഴുള്ള അവസ്ഥയാണ് ബൈപോളാർ ഡിപ്രഷൻ.