astrology

മേടം: അനാവശ്യ ചിന്തകൾ അലട്ടും. കാര്യങ്ങളിൽ ശ്രദ്ധിക്കണം. പ്രത്യേക പരിഗണന ഉണ്ടാകും.

ഇടവം : നഷ്ടപ്പെടുന്ന സാഹചര്യം അകന്നുപോകും. ഗുണാനുഭവം ഉണ്ടാകും. ഉപരിപഠനത്തിന് കാലതാമസം.

മിഥുനം: സമയബന്ധിത പ്രവർത്തനങ്ങൾ. നിഷ്‌കർഷത പാലിക്കും. ധനലാഭം ഉണ്ടാകും.

കർക്കടകം: കാര്യങ്ങൾക്ക് ശുഭപരിസമാപ്തി, അനാവശ്യമായ ആധി ഒഴിവാകും. ആത്മനിയന്ത്രണം പാലിക്കും.

ചിങ്ങം: പൊതുപ്രവർത്തനങ്ങളിൽ ശോഭിക്കും. പുതിയ കർമ്മപദ്ധതികൾ. സുഹൃത്ത് സഹായം.

കന്നി: അപാകതകൾ ഉണ്ടാകാതെ സൂക്ഷിക്കുക. ആശയ വിനിമയങ്ങൾ നടത്തും. കരാർ ജോലികൾ നേടും.

തുലാം: മുതൽ മുടക്കുന്നതിന് അനുകൂലം. അഭിപ്രായം തുറന്നു പറയും. മേലധികാരിയുടെ അംഗീകാരം.

വൃശ്ചികം: സാഹചര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കും. അനുചിത പ്രവൃത്തികളിൽ നിന്ന് പിന്മാറും. ഉൾപ്രേരണയിൽ നന്മ വരും.

ധനു: രോഗപീഡകൾ ഒഴിവാകും. ദൗത്യം പൂർത്തീകരിക്കും. പദ്ധതികൾ സമർപ്പിക്കും.

മകരം: അശ്രാന്ത പരിശ്രമം വേണ്ടിവരും. വിട്ടുവീഴ്ചാ മനോഭാവം. ജീവിതത്തിൽ ശാന്തിയുണ്ടാകും.

കുംഭം: അബദ്ധങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കുക. കുടുംബത്തിൽ സ്വസ്ഥത. ചില പദ്ധതികൾ ഉപേക്ഷിക്കും.

മീനം: അപരിചിതരുമായുള്ള സംസർഗം ഒഴിവാകും. മനോവിഷമം മാറും. കൃഷിമേഖല വിപുലമാക്കും.