കാണുമ്പോൾ തന്നെ ഒരു പോസിറ്റിവിറ്റി തോന്നുന്ന അലങ്കാര ചെടിയാണ് ലക്കി ബാംബൂ. കേവലം ഒരു അലങ്കാര ചെടിയായി മാത്രം ഇതിനെ കാണാൻ കഴിയില്ല. ശ്രദ്ധയോടും ചിട്ടയോടും പരിപാലിച്ചാൽ ഭാഗ്യം കൊണ്ടുവരുന്നവയാണ് ലക്കി ബാംബൂ എന്നാണ് ചൈനക്കാരുടെ വിശ്വാസം. അതിനാൽ തന്നെ ചൈനീസ് ബാംബൂ എന്നും ഇത് അറിയപ്പെടുന്നു. ഒരു ഗ്ലാസ് പാത്രത്തിൽ ചെറിയ മുളതൈകളും അതിനെ ചുറ്റിയുള്ള ഒരു ചുമന്ന നാടയുമാണ് ലക്കി ബാംബൂ. പഞ്ച ഭൂതങ്ങളെയാണ് സൂചിപ്പിക്കുന്നതാണിത്. ചിലവ് കുറക്കുന്നതിനും ധനാഭിവൃദ്ധിക്കുള്ള ശുഭസൂചകമായാണ് ലക്കി ബാംബു സ്ഥാപിക്കുന്നത്. ചൈനീസ് വാസ്തുശാസ്ത്രമായ ഫെങ്ഷൂയിയിൽ ഉൾപ്പെട്ട ലക്കി ബാംബൂ കേരളത്തിലെ വീടുകളിലും സർവ സാധാരണമായി കാണാൻ സാധിക്കും.
നാല് തണ്ടുള്ള ലക്കി ബാംബുവാണ് ഐശ്വര്യം പ്രദാനം ചെയ്യുന്നതെന്നാണ് പൊതുവിലുള്ള വിശ്വവാസം. അമിതമായ ചിലവ് നിയന്ത്രിക്കുകയും പൊസറ്റീവ് എനർജി പകരുകയും ചെയ്യുന്ന ലക്കി ബാംബു ഓഫീസിലും പഠനമുറിയിലും വെക്കുന്നത് ഉത്തമമാണ്. തെക്കുകിഴക്കേ ദിശയിലാണ് സാധാരണയായി ബാംബൂ വെക്കുന്നത്, ഇത് ധനസമ്പാദനത്തിന് ഉത്തമമാണ്. ബാംബൂ കിഴക്കു ദിക്കൽ വച്ചാൽ ആരോഗ്യപരമായ ഗുണങ്ങൾ ഉണ്ടാകും. ഒന്നര അടി മാത്രം ഉയരം വയ്ക്കുന്ന സസ്യമാണ് ലക്കി ബാംബു. ലക്കി ബാംബു നടുമ്പോൾ ശ്രദ്ധിക്കേണ്ടത്.
മനുഷ്യന്റെ നിലനിൽപ്പിന് ആധാരമായ രണ്ടു ശക്തികളുടെ പ്രതീകമാണ് ലക്കി ബാംബു. അതിനാൽ തന്നെ ഇവ ചില്ല് പാത്രത്തിൽ നടാൻ പ്രത്യേകം ശ്രദ്ധക്കിണം. സൂര്യപ്രകാശം മിതമായി ലഭിക്കുന്ന സ്ഥലത്താണ് ചൈനീസ് ബാംബു വയ്ക്കേണ്ടത്. ചെടിക്ക് ആവശ്യാനുസരണം വെള്ളം ലഭ്യമാക്കണം. വെളിച്ചമില്ലാത്ത സ്ഥലത്ത് വയ്ക്കുന്നത് അശുഭമാണ്. സാധാരണ സ്വീകരണ മുറികളിലാണ് ലക്കി ബാംബുവിന്റെ സ്ഥാനം. ബാംബു നടുന്ന ചില്ലുപാത്രത്തിൽ പെബിൾ സ്റ്റോൺ, ജെല്ലുകൾ, മാർബിൾ എന്നിവ ഇടുന്നത് പോസിറ്റിവിറ്രി വർദ്ധിപ്പിക്കും. ലക്കി ബാംബുവിൽ കെട്ടിയിരിക്കുന്ന ചുവന്ന നാട അഗ്നിയെയാണ് പ്രതിനിധീകരിക്കുന്നത്.