നയൻതാരയെ നായികയാക്കി ആർ.ജെ ബാലാജിയും എൻ.ജെ ശരവണനും ഒരുക്കുന്ന ചിത്രമാണ് മൂക്കുത്തി അമ്മൻ.തമിഴിലെ ഹാസ്യ താരം ആർജെ ബാലാജി ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്.നയൻതാര ദേവി വേഷത്തിലെത്തുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നിലവിൽ
പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വേൽസ് ഇന്റർനാഷണലിന്റെ ബാനറിൽ ഡോ.ഇസരി കെ ഗണേഷാണ് മൂക്കൂത്തി അമ്മൻ നിർമ്മിക്കുന്നത്. സംവിധാനത്തിന് പുറമെ സിനിമയിൽ പ്രധാന വേഷത്തിലും ആർ ജെ ബാലാജി എത്തുന്നുണ്ട്. നയൻതാരയ്‌ക്കൊപ്പം ഇന്ദുജ, ഉർവ്വശി തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.