01

വിസ്മയത്തുമ്പത്ത്... മഴ പുൽകി നിൽക്കുമ്പോൾ സൗന്ദര്യവിസ്‌മയം തീർക്കുകയാണ് പ്രകൃതി. കൊവിഡിന്റെ പശ്ചാത്തലത്തിലുള്ള നിശ്ചലാവസ്ഥയിൽ ആ സൗന്ദര്യത്തെ മനുഷ്യന് കൂടുതൽ അനുഭവഭേദ്യമാക്കുന്നു. പ്രത്യേകതരം വള്ളിപ്പുല്ലിൽ പ്രകാശ സംശ്ലേഷണത്തിന് ശേഷം രാസവസ്തുക്കൾ മഴവെള്ളവുമായി ചേർന്ന് നീർതുള്ളിയായി മാറിയപ്പോൾ നീർതുള്ളിയെടുത്ത് കണ്ണിന് തണുപ്പേകുന്ന പെൺകുട്ടി. മലപ്പുറം പൂക്കോട്ടൂരിൽ നിന്നുള്ള കാഴ്ച. ഇന്ന് ലോക പരിസ്ഥിതി ദിനം.