കൊച്ചി: ചരക്കുനീക്കം അതിവേഗം സാദ്ധ്യമാക്കാനായി തിരുവനന്തപുരം ആസ്ഥാനമായുള്ള ഐ.ടി കമ്പനിയായ ഐ.ബി.എസ് സോഫ്‌റ്റ്‌വെയർ, ആഗോള സാങ്കേതികവിദ്യാധിഷ്‌ഠിത ധനവിനിമയ സ്ഥാപനമായ പേ കാർഗോയുമായി കരാറിലേർപ്പെട്ടു. കാർഗോ എയർലൈനുകളും ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ഏജന്റുമാരും തമ്മിലെ ധന ഇടപാടുകൾ വേഗത്തിലാക്കുകയാണ് ലക്ഷ്യം. ഇതിനായി, പേ കാർഗോയുടെ ഡിജിറ്റൽ നെറ്ര്‌വർക്ക്, ഐ.ബി.എസിന്റെ ഐ കാർഗോയുമായി സംയോജിപ്പിക്കുമെന്ന് പേ കാർഗോ പ്രസിഡന്റും സി.ഇ.ഒയുമായ ലയണൽ വാൻഡെർവാൾട്ട്, ഐ.ബി.എസ് കാർഗോ ആൻഡ് ലോജിസ്‌റ്റിക്‌സ് വിഭാഗം മേധാവി അശോക് രാജൻ എന്നിവർ പറഞ്ഞു.