ഞ്ജു വാരിയറും, ധനുഷും ഒന്നിച്ച അസുരൻ കഴിഞ്ഞ വർഷത്തെ സൂപ്പർഹിറ്റ് ചിത്രമായിരുന്നു. ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് 'നരപ്പ' അണിയറയിൽ ഒരുങ്ങുകയാണ്. ചിത്രത്തിൽ മഞ്ജു അഭിനയിച്ച പച്ചയമ്മാൾ എന്ന വേഷത്തിൽ നടി പ്രിയമണിയാണ് എത്തുന്നത്. ശ്രീകാന്ത് അഡ്ഡല സംവിധാനം ചെയ്യുന്ന നാരപ്പയിലെ പ്രിയാമണിയുടെ ലുക്ക് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. പ്രിയാമണിയുടെ ജന്മദിനത്തിലാണ് പോസ്റ്റർ പുറത്തുവന്നത്. ഏറെകാലത്തിനു ശേഷം പ്രിയാമണി ചെയ്യുന്ന പ്രാധാന്യമുള്ള വേഷമായിരിക്കും ഇത്. നേരത്തേ വെങ്കടേഷിന്റെ ലുക്ക് പോസ്റ്ററുകൾ പുറത്തുവന്നിരുന്നു.സുന്ദരമ്മ എന്നാണ് ചിത്രത്തിൽ കഥാപാത്രത്തിന്റെ പേര്.