കുറുമ്പ് കാണിക്കാത്ത കുട്ടികൾ കാണില്ല. പലപ്പോഴും നിങ്ങളുടെ ക്ഷമ പരീക്ഷിക്കുന്ന തരത്തിലേക്ക് അവരുടെ വികൃതികൾ വഴി മാറാറുണ്ട്. കുഞ്ഞുങ്ങൾ ഇത്തരം കുരുത്തക്കേടുകൾ കാണിക്കുമ്പോൾ നിങ്ങളെന്താണ് ചെയ്യാറുള്ളത്. പലതരത്തിലാണ് മുതിർന്നവർ കുഞ്ഞുങ്ങളെ ശിക്ഷിക്കുന്നത്. ഒരു പരിധിവരെ കുട്ടികൾ കുറുമ്പ് കാണിക്കുന്നത്
സാധാരണമാണ്.
കുട്ടികളെ തല്ലാൻ വടിയെടുക്കുന്നതിന് മുമ്പ് കുറച്ച് കാര്യങ്ങൾ ചിന്തിക്കേണ്ടതുണ്ട്. ശിക്ഷ ആവശ്യമാണ് എന്നാൽ തല്ലി വളർത്തുന്നതല്ള ശെരിയായ ശിക്ഷ. ചെയ്യുന്ന തെറ്റ് എന്താണെന്ന് അവരെ പറഞ്ഞു മനസിലാക്കുകയാണ് ആദ്യം വേണ്ടത്. വാത്സല്ല്യം നിറഞ്ഞ വാക്കുകളിലൂടെയും സ്നേഹത്തോടെയുള്ള ഭീഷണികളിലൂടെയും അവരെ സമീപിക്കാം. കൊച്ച് കുഞ്ഞുങ്ങളെ ശാരീരികമായി ശിക്ഷിച്ച് വളർത്തുന്നത് ഗുണത്തെക്കാളും ദോഷം ചെയ്യുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
ഇത് കുട്ടികളെ കൂടുതൽ അക്രമാസക്തരാക്കുകയാണ് ചെയ്യുന്നത്. മിക്ക യൂറോപ്യൻ രാജ്യങ്ങളിലും കുട്ടികളെ തല്ലുന്നതിനെതിരെ ശക്തമായ നിയമ വ്യവസ്ഥ തന്നെയുണ്ട്. പരസ്യമായ ശാരീരിക ശിക്ഷാരീതികൾ കുട്ടികളുടെ ആത്മാഭിമാനത്തിന് തന്നെ ക്ഷതമേൽപ്പിക്കുന്നു. ചെറിയ തെറ്രുകൾക്ക് പോലും തല്ലി ശിക്ഷിക്കുന്ന രക്ഷിതാക്കൾ ഒന്നോർക്കണം, ഇത്തരം പ്രവർത്തികൾ അവരിൽ വാശി വളർത്താനും, മാനസികമായി തളർത്താനും മാത്രമെ ഉപകരിക്കു. കുട്ടികളിൽ ദേഷ്യം വർധിക്കാനും, മാനസിക സമ്മർദ്ദത്തിനും, ആരോഗ്യ പ്രശ്നങ്ങൾക്കും വരെ ഇത്തരം ശിക്ഷാ രീതികൾ കാരണമാകുന്നു.
ശിക്ഷയല്ല പോംവഴി