കൊച്ചി: ഭീം ആപ്പിൽ ഉപഭോക്തൃ വിവരങ്ങളുടെ ചോർച്ച ഉണ്ടായിട്ടില്ലെന്ന് നാഷണൽ പേമെന്റ്സ് കോർപ്പറേഷൻ ഒഫ് ഇന്ത്യ (എൻ.പി.സി.ഐ) വ്യക്തമാക്കി. ഡേറ്റാ ചോർച്ചയുണ്ടായെന്ന പ്രചാരണം അവാസ്‌തവമാണ്. വ്യാപാര സാങ്കല്പിക പേമെന്റ് വിലാസങ്ങളിൽ (വി.പി.എ) ഗ്രാമീണ സംരംഭകരെ ഉൾപ്പെടെ ബോധവത്കരിക്കാൻ 2018 മുതൽ സി.എസ്.സി ഇ-ഗവേണൻസ് സർവീസ് ഇന്ത്യ പ്രവർത്തിക്കുന്നുണ്ട്. ഈ വി.പി.എകളിൽ പലതും അംഗീകൃത യു.പി.ഐ ഐഡികളല്ല.
യു.പി.ഐയിലൂടെ പണം സ്വീകരിക്കാൻ വ്യാപാരികൾ ഉപയോഗിക്കുന്ന അടിസ്ഥാന ഫീച്ചറാണിത്. ഡിജിറ്റൽ റിസ്‌ക് മോണിറ്ററിംഗ് സ്ഥാപനത്തിന്റെ പരിശോധനയിൽ ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. ഉയർന്നതല സുരക്ഷയാണ് ഒരുക്കിയിട്ടുള്ളതെന്നും എൻ.പി.സി.ഐ വ്യക്തമാക്കി.