ജൂൺ ഒന്നാം തീയതി വീട്ടിൽ ടി വി ഇല്ലാത്തതിനാൽ ഓൺലൈൻ ക്ലാസ്സ് കാണാൻ സാധിക്കാതെ വിഷമിച്ചിരുന്ന സനീഷ് മോനെക്കുറിച്ച് കൗമുദി ചെയ്ത വീഡിയോ ഓർമ്മയില്ലേ? ആ കുഞ്ഞു മനസിൻ്റെ വിഷമം മനസിൽ നന്മയുള്ള ഒരു കൂട്ടം സുഹൃത്തുക്കൾ കാണുകയും, അതിൻ്റെ ഫലമായി ആ കുട്ടിക്ക് നല്ലൊരു ടിവിയും, പഠനോപകരണങ്ങളും വാങ്ങാനുള്ള സാമ്പത്തിക സഹായവും ലഭിച്ചു.സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഇത്തരം കുട്ടികൾക്ക് നമ്മളാൽ കഴിയുന്ന ചെറിയ സഹായങ്ങൾ ചെയ്യാൻ ഇത്തരം പ്രവർത്തികൾ പ്രചോദനമാകട്ടെ.

sanbeesh-mon