cash

ന്യൂഡൽഹി:- കുപ്രസിദ്ധ അധോലോക ഭീകരനായ ദാവൂദ് ഇബ്രാഹിമിന്റെ 'ഡി കമ്പനി'യുമായി ബന്ധമുള്ള പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ കോട്രിയിലെ മെഹ്റാൻ പേപ്പർ മിൽ വീണ്ടും പ്രവർത്തനം തുടങ്ങിയതായി അറിയിപ്പ് ലഭിച്ചു. കൊടുംഭീകരൻ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ അനീസ് ഇബ്രാഹിം ആണ് പേപ്പർ മില്ലിന്റെ ഉടമ. 1993ലെ കുപ്രസിദ്ധമായ ബോംബെ സ്ഫോടന പരമ്പരയിൽ പങ്കുള്ളയാളാണ് അനീസ് ഇബ്രാഹിം. ഇന്ത്യയിലേക്ക് പാക് ചാര സംഘടനയായ ഐഎസ്ഐയുടെ സഹായത്തോടെ വിഘടന വാദ പ്രവർത്തനങ്ങൾ നടത്താൻ സഹായിക്കുകയും ഇന്ത്യൻ കറൻസി ഈ മില്ലിൽ വ്യാജമായി അച്ചടിച്ച് നേപ്പാൾ, ബംഗ്ലാദേശ് വഴി ഇവിടെ വിപണിയിൽ എത്തിക്കുന്നതിന് സഹായിക്കുകയും ചെയ്തതായി ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് പേപ്പർ മില്ലിനെതിരെ തെളിവ് ലഭിച്ചിട്ടുള്ളതാണ്.

മില്ലിന്റെ ഉടമയ്ക്കും മറ്റുള്ളവർക്കും എതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളതാണ്. 2015 ലെ അമേരിക്കൻ ട്രഷറി ഉത്തരവ് അനുസരിച്ച് മയക്ക്മരുന്ന കള്ളക്കടത്ത്, പിടിച്ചുപറി,കരാറിലേർപ്പെട്ടുള്ള വധം, കള്ളപ്പണം വെളുപ്പിക്കുക എന്നിവ ഡി കമ്പനിക്കായി ചെയ്തിരുന്നത് ഈ പേപ്പർ മില്ലിലാണ്. ഇതെ തുടർന്ന് മെഹ്റാൻ പേപ്പർ മിൽ അടച്ചുപൂട്ടിയതായി വിവരം ലഭിച്ചിരുന്നു. സിന്ധ് ഗവൺമെന്റ് രക്ഷാധികാരസ്ഥാനത്തുള്ള കോട്രിയിലെ 136 അംഗങ്ങളുള്ള 'കോട്ടി'യിൽ ഒന്ന് മെഹ്റാൻ പേപ്പർ മില്ലാണ്. അലിബാബ ഉൾപ്പടെ വിവിധ വാണിജ്യ സൈറ്റുകളിൽ മെഹ്റാൻ പേപ്പർ മില്ലിന്റെ പേരുണ്ട്. മുൻപും ഇവിടെ അച്ചടിച്ച വ്യാജകറൻസികൾ ഇന്ത്യയിൽ നിരവധി വലിയ അളവിൽ പിടിച്ചെടുത്തിട്ടുണ്ട്.

മുൻപ് 2016ൽ ദാവൂദ് ഇബ്രാഹിമിന്റെ മുഖ്യ അനുചരനായ അബ്ദുൾ സലാമിനെ അറസ്റ്റ് ചെയ്തതോടെ ദേശീയ അന്വേഷണ ഏജൻസിക്ക് പാക്കിസ്ഥാനിലെ ഈ മില്ലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിരുന്നു.