തിരുവനന്തപുരം:പരിസ്ഥിതി ദിനത്തിൽ വി.എസ്.ശിവകുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ തിരുവനന്തപുരം മണ്ഡലത്തിൽ നടപ്പിലാക്കുന്ന 'സഫലം' പദ്ധതി കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ കവയിത്രി സുഗതകുമാരി വീഡിയോകോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. വി.എസ്.ശിവകുമാർ എം.എൽ.എ സുഗതകുമാരിക്ക് വേണ്ടി വൃക്ഷത്തൈ നട്ടു. സൂര്യ കൃഷ്ണമൂർത്തി, ആർകിടെക്ട് ശങ്കർ, ഡോ.ജോർജ് ഓണക്കൂർ, ഡോ.എഴുമറ്റൂർ രാജരാജവർമ്മ, പ്രൊഫ.അച്യുത്ശങ്കർ, ഡോ.എം.ആർ.തമ്പാൻ, ഡോ. ആരിഫ, സ്കൂൾ പ്രിൻസിപ്പൽ പ്രീത .കെ.എൽ, പ്രിൻസിപ്പൽ എച്ച്.എം. രാജശ്രീ.ജെ എന്നിവർ പന്ത്രണ്ട് വൃക്ഷത്തൈ കോട്ടൺഹിൽ സ്കൂൾ കോമ്പൗണ്ടിൽ നട്ടു. നിയോജകമണ്ഡലത്തിലെ സ്കൂളുകളിലും പരിസ്ഥിതിദിനത്തിൽ പദ്ധതിയുടെ ഭാഗമായി എം.എൽ.എ വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു. മണക്കാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, അട്ടക്കുളങ്ങര സെൻട്രൽ സ്കൂൾ, പേട്ട ബോയ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിലും എം.എൽ.എ വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു. റസിഡന്റ്സ് അസോസിയേഷനുകൾ, സാമൂഹികസാംസ്കാരിക സംഘടനകൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പദ്ധതി മണ്ഡലത്തിൽ നടപ്പിലാക്കുന്നത്.