food-story

വളരെ പെട്ടെന്ന് തയ്യാറാക്കാൻ കഴിയുന്ന രുചികരമായൊരു ചമ്മന്തിപ്പൊടി തയ്യാറാക്കിയാലോ?​ പാലപ്പം,​ വെള്ളയപ്പം തുടങ്ങിയവയോടൊപ്പം ഈ ചമ്മന്തിപ്പൊടിയുണ്ടെങ്കിൽ വേറെ കറികളൊന്നും തന്നെ ആവശ്യമില്ല. നിമിഷ നേരം കൊണ്ട് തയ്യാറാക്കാൻ കഴിയുന്ന ഈസി ചമ്മന്തിപ്പൊടി ഒന്ന് പരീക്ഷിച്ചാലോ?​

മുളക് പൊടി – അര ടി സ്പൂൺ ചെറിയുള്ളി – 2 എണ്ണം ഉപ്പ് – പാകത്തിന് എണ്ണ – ഒരു ടി സ്പൂൺ കടുക് – അര ടി സ്പൂൺ കറിവേപ്പില – കുറച്ച് വറ്റൽ മുളക് – 1 തയ്യാറാക്കുന്ന വിധം തേങ്ങ, ഉള്ളി ,മുളക് പൊടി ,ഉപ്പ് എന്നിവ ചേർത്ത് വെള്ളം ചേർക്കാതെ അരയ്ക്കുക. ശേഷം ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക്, വറ്റൽ മുളക്,​ കറിവേപ്പില എന്നിവ മൂപ്പിച്ചെടുക്കുക. കടുക് പൊട്ടി കഴിയുമ്പോൾ അരച്ച് വെച്ചിരിക്കുന്ന തേങ്ങ ചേർത്ത് ചെറുതായി ചൂടാക്കുക. ഒന്ന് ചൂടായി വരുന്നത് വരെ ഇളക്കുക. അതിനു ശേഷം തീ അണച്ച് അടുപ്പിൽ നിന്നും മാറ്റുക. രുചികരമായൊരു ചമ്മന്തിപ്പൊടി റെഡി.