വാഷിംഗ്ടൺ: നോ ജസ്റ്റിസ്, നോ പീസ് തീഷ്ണതയേറിയ കണ്ണുകളുമായി ആ കൊച്ചു പെൺകുട്ടി മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുകയാണ്. വർണവെറി ഇല്ലാതാക്കിയേ അടങ്ങൂ എന്ന നിശ്ചയദാർഢ്യം ആ കൊച്ചു മുഖത്ത് പ്രതിഫലിച്ചിരുന്നു.ന്യൂയോർക്കിലെ മെറിക്കിൽ സംഘടിപ്പിച്ച റാലിയിൽ പ്രതിഷേധക്കാർക്കൊപ്പം മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന ഈ ആഫ്രോ അമേരിക്കൻ പെൺകുട്ടിയുടെ ദൃശ്യങ്ങൾ സ്‌കോട്ട് ബ്രിന്റൺ എന്ന മാദ്ധ്യമപ്രവർത്തകനാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. പിന്നീട് ഈ ദൃശ്യങ്ങൾ വൈറലായി മാറി. പെൺകുട്ടിയുടെ പേരു വിവരങ്ങൾ അന്വേഷിച്ച് ആളുകൾ രംഗത്തെത്തിയതോടെ പോസ്റ്റിന് കീഴിൽ പെൺകുട്ടിയുടെ അമ്മ, ഇത് തന്റെ മകൾ വൈന്റ അമർ ആണെന്ന് കമന്റ് ചെയ്തു. ‘നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി. ഇതെന്റെ മകൾ വൈന്റ അമറാണ്. നമ്മൾ നമ്മുടെ കുട്ടികൾക്ക് നേർവഴി കാണിച്ചു കൊടുക്കേണ്ടതുണ്ട്,’ പെൺകുട്ടിയുടെ അമ്മ കമന്റ് ചെയ്തു.