ബീജിംഗ്: ചൈനയിലെ വുഷു നഗരത്തിലെ വാംഗ്ഫു ടൗൺ സെൻട്രൽ പ്രൈമറി സ്കൂളിൽ സുരക്ഷ ജീവനക്കാരൻ 40 ഓളം വിദ്യാർത്ഥികളേയും നിരവധി അദ്ധ്യാപകർക്കും ജീവനക്കാരേയും കുത്തി പരിക്കേൽപ്പിച്ചു. ജീവനക്കാരിൽ പ്രധാനാദ്ധ്യാപകൻ ഉൾപ്പെടെ മൂന്നു പേരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ആക്രമണം അഴിച്ചു വിട്ട ലി ഷിവോമിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പരിക്കേറ്റ കുട്ടികളെല്ലാം ആറു വയസിന് താഴെയുള്ളവരാണ്. വിദ്യാർത്ഥികളെ അക്രമകാരിയിൽ നിന്ന് രക്ഷിക്കുന്നതിനിടെയാണ് അദ്ധ്യാപകർക്കും ജീവനക്കാർക്കും പരിക്കേറ്റത്. കഴിഞ്ഞ സെപ്തംബറിൽ സെൻട്രൽ ചൈനയിലെ പ്രൈമറി സ്കൂളിലും സമാന അക്രമം നടന്നിരുന്നു. അന്ന് എട്ട് വിദ്യാർത്ഥികൾക്ക് ജീവൻ നഷ്ടപ്പെടുകയും രണ്ട് കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തു..