ബംഗളൂരു: വരാനിരിക്കുന്ന രാജ്യസഭ തിരഞ്ഞെടുപ്പിൽ മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മല്ലികാർജുൻ ഖാർഗയെ കർണാടകയിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്തു. കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ അംഗീകാരത്തോടെയാണിത്. 19 നാണ് തിരഞ്ഞെടുപ്പ്. നിലവിൽ മഹാരാഷ്ട്രയിലെ പാർട്ടി കാര്യങ്ങളുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയാണ് ഖാർഗെ.