നിസാർ സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രമായ കളേഴ്സിന്റെ ഡബ്ബിംഗ് തിരുവനന്തപുരത്ത് കലാഭവൻ തിയേറ്ററിൽ തുടങ്ങി. ചിത്രത്തിലെ നായികമാരിലൊരാളായ ഇനിയയാണ് കഴിഞ്ഞ ദിവസം ഡബ്ബ് ചെയ്തത്. വരലക്ഷ്മി ശരത്കുമാർ, ദിവ്യാപിള്ള എന്നിവരാണ് കേരളത്തിലും ചെന്നൈയിലുമായി ചിത്രീകരിച്ച ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. എസ്.പി വെങ്കിടേഷാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.