ജയരാജ് സംവിധാനം ചെയ്ത ഹാസ്യം ഷാങ്ഹായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുത്തു.
ജയരാജിന്റെ നവരസ പരമ്പരയിലെ എട്ടാമത്തെ ചിത്രമാണ് ഹാസ്യം. ഹരിശ്രീ അശോകനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സബിതാ ജയരാജ്, ഉല്ലാസ് പന്തളം, കെ.പി.എ.സിലീല, ഷൈനി സാറ എന്നിവരാണ് മറ്റ് താരങ്ങൾ. ജഹാംഗീർ ഷംസാണ് ചിത്രം നിർമ്മിക്കുന്നത്. വിനോദ് ഇല്ലമ്പള്ളിയാണ് ഛായാഗ്രാഹകൻ.