rpf

ഭോപാൽ:- കുഞ്ഞിനുവേണ്ടി ഇത്തിരി പാൽ വാങ്ങിത്തരാൻ ഭോപാൽ റെയിൽവേ സ്റ്രേഷനിലെ റെയിൽവേ കോൺസ്റ്റബിളായ ഇന്ദർ യാദവിനോട് ആവശ്യപ്പെട്ടതാണ് ട്രെയിൻ യാത്രക്കാരിയായ ആ അമ്മ. യാദവ് പാൽ വാങ്ങി വന്നപ്പോഴേക്കും വണ്ടി നീങ്ങി തുടങ്ങി. പിന്നെയൊന്നും ആലോചിച്ചില്ല ഒരു കൈയിൽ സർവ്വീസ് റൈഫിളും മറുകൈയിൽ കുഞ്ഞിനുള്ള പാലുമായി അമ്മയും കുഞ്ഞും നിന്ന കമ്പാർട്ടമെന്റിലേക്ക് ഓടിയെത്തി അത് നൽകി.

കുടിയേറ്റ തൊഴിലാളികൾക്ക് കർണാടകയിൽ നിന്നും ഉത്തർപ്രദേശിലെ ഗൊരഖ്പൂറിലേക്ക് ഏർപ്പെടുത്തിയ ശ്രമിക് ട്രെയിനിൽ മൂന്ന്മാസം പ്രായമുള്ള മകളുമൊത്ത് പോകുകയായിരുന്നു ഷഫിയ ഹാഷ്മി എന്ന ആ അമ്മ. ബിസ്കറ്റും വെള്ളവും മാത്രമാണ് അവരുടെ കൈയിൽ ഭക്ഷണമായി ഉണ്ടായിരുന്നത്. ട്രെയിൻ ഭോപാൽ സ്റ്റേഷനിൽ നിർത്തിയ സമയം അൽപം പാൽ വാങ്ങി നൽകാമോ എന്ന് അവർ സ്റ്രേഷനിലെ റെയിൽവേ പൊലീസ് കോൺസ്റ്റബിളായ ഇന്ദർ യാദവിനോട് ചോദിക്കുകയായിരുന്നു. തുടർന്നാണ് സംഭവം.

एक हाथ में राइफल और एक हाथ में दूध : देखिये किस तरह भारतीय रेलवे ने उसैन बोल्ट को पछाड़ा

Rifle in one hand and milk in another - How Indian Railways left Usain Bolt behind pic.twitter.com/oGKSEe9awJ

— Piyush Goyal (@PiyushGoyal) June 5, 2020

ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കേന്ദ്ര റെയിൽവേ മന്ത്രിയായ പിയൂഷ് ഗോയലിന്റെ കൈവശമെത്തിയതും ട്വിറ്ററിലൂടെ മന്ത്രി അത് ഷെയർ ചെയ്തു. 'ഒരു കൈയിൽ റൈഫിളും മറുകൈയിൽ പാലും- ഇന്ത്യൻ റെയിൽവെ ഉസൈൻ ബോൾട്ടിനെ പിന്നിലാക്കിയതിങ്ങനെ' എന്ന് തലവാചകവും നൽകി. ഇന്ദർ യാദവിന്റെ സദ്പ്രവർത്തിക്ക് കാഷ് അവാർഡും മന്ത്രി പ്രഖ്യാപിച്ചു.