പോത്തൻകോട്: ലോക പരിസ്ഥിതി ദിനത്തിൽ കേരളകൗമുദി ബോധപൗർണമി ക്ലബ്, ലയൺസ്‌ ഡിസ്‌ട്രിക്‌ട് 318 A, ലയൺസ്‌ ക്ലബ് ട്രിവാൻഡ്രം പേരൂർക്കട, ചേങ്കോട്ടുകോണം ശ്രീനാരായണ പബ്ലിക് സ്കൂൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചെങ്കോട്ടുകോണം ശ്രീനാരായണ പബ്ലിക് സ്കൂൾ വളപ്പിൽ ഒരേക്കർ സ്ഥലത്ത് നടപ്പാക്കുന്ന സാമൂഹ്യ വനവത്കരണ പദ്ധതിക്ക് തുടക്കമായി. കേരളകൗമുദി തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ. അജിത്കുമാർ കൈമാറിയ പ്ലാവിൻ തെെ നട്ട് ലയൺസ്‌ ഡിസ്‌ട്രിക്‌ട് ഗവർണറും സ്കൂൾ ട്രസ്റ്റ് അംഗവുമായ ഡോ. എ.ജി. രാജേന്ദ്രൻ പദ്ധതി ഉദ്ഘാടനം ചെയ്തു. കേരളകൗമുദി ജനറൽ മാനേജർ (സെയിൽസ്) ഡി. ശ്രീസാഗർ, ശ്രീനാരായണ പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ പി.കെ. ശ്രീകല, സ്കൂൾ ട്രസ്റ്റ് പ്രസിഡന്റ് രത്നകല രത്‌നാകരൻ, വൈസ് പ്രസിഡന്റ് എം. രാധാകൃഷ്‌ണൻ, ജോയിന്റ് സെക്രട്ടറി ഡോ.ബെന്നി .പി.വി. ട്രഷറർ കുഞ്ഞു മകൻ, ലയൺസ്‌ ഡിസ്‌ട്രിക്‌ട് സെക്രട്ടറി അജിത് ജി. നായർ, ലയൺസ്‌ ക്ലബ് പേരൂർക്കട പ്രസിഡന്റ് ഡോ. എൻ. വിശ്വനാഥൻ, ലയൺസ്‌ ഡിസ്‌ട്രിക്‌ട് ക്യാബിനറ്റ് സെക്രട്ടറി എസ്. അനിൽ കുമാർ, സ്കൂൾ ട്രസ്റ്റ് അംഗങ്ങളായ ആനന്ദ് ലാൽ , ധർമ്മരാജൻ, വൈസ് പ്രിൻസിപ്പൽ അനീജ.കെ.എൽ, കെ.ജി. ഇൻ ചാർജ് ഷൈജ എൻ.എസ്.ജ്യോതിസ്, അജിത് .ഡി.എസ് എന്നിവർ പങ്കെടുത്തു.