
തിരുവനന്തപുരം: കഠിനംകുളത്ത് യുവതിയെ കൂട്ടമാനംഭംഗപ്പെടുത്തിയ കേസിൽ പ്രതികൾ ഗൂഢാലോചന നടത്തിയതായി സംശയം. സംഭവം നടന്നതിന്റെ തലേദിവസം ഭർത്താവ് പ്രതികളിൽ ഒരാളായ രാജന്റെ കൈയിൽനിന്ന് പണം വാങ്ങിയെന്ന് യുവതിയുടെ മൊഴി. മദ്യം നൽകുമ്പോൾ മറ്റ് പ്രതികൾ രാജന്റെ വീടിന്റെ പരിസരത്തുണ്ടായിരുന്നതായും യുവതി പറയുന്നു.
കേസിൽഅഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അഞ്ച് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. ഒരാൾ കൂടി പിടിയിലാകാനുണ്ട്. .
യുവതിയെ കൊണ്ടുപോകാന്‍ ഉപയോഗിച്ച ഓട്ടോറിക്ഷ കണ്ടെത്തി. പ്രതികളിലൊരാളായ നൗഫലിന്റെ ഓട്ടോയാണ് കണ്ടെത്തിയത്. ഇതിനിടയില്‍ പ്രതികള്‍ക്കെതിരെ മോഷണക്കുറ്റം ചുമത്താന്‍ തീരുമാനിച്ചു. പ്രതികള്‍ രണ്ട് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചെന്ന യുവതിയുടെ മൊഴിയെ തുടര്‍ന്നാണിത്.
തനിക്കു മദ്യം നൽകിയത് ഭർത്താവാണ്. നിർബന്ധിച്ചു കുടിപ്പിക്കുകയായിരുന്നു. ഭർത്താവടക്കം ഏഴു പേർ ആ വീട്ടിലുണ്ടായിരുന്നു. ഇതിൽ നാലു പേരാണ് തന്നെ ഉപദ്രവിച്ചത്. ആ വീട്ടിലുണ്ടായിരുന്ന സ്ത്രീ തന്നോടു ഓടി രക്ഷപ്പെടാൻ പറഞ്ഞു. ഇവൻമാർ ശരിയല്ലെന്നും പറഞ്ഞു.
വാഹനത്തില്‍ തന്നെയും കുട്ടിയെയും ആളൊഴിഞ്ഞ പറമ്പിലെത്തിച്ചും ഉപദ്രവിച്ചു. തുടയിൽ സിഗരറ്റ് കത്തിച്ച് പൊള്ളിച്ചു. കവിളത്ത് അടിയേറ്റ് തന്റെ ബോധം പോയി. കുട്ടിയേയും ഉപദ്രവിച്ചു. കുട്ടിയുടെ കരച്ചിൽ കേട്ടാണ് താൻ ഉണരുന്നത്. അരാത്രി പത്തു മണിയോടെ വഴിയിൽ കണ്ട ഒരു കാറിന് കൈകാണിച്ച് കണിയാപുരത്തെ വീട്ടിൽ എത്തി. പിന്നീട് ഭർത്താവ് എത്തി തന്നോട് പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടതായും യുവതി പറഞ്ഞു. അഞ്ചുവയസുള്ള കുഞ്ഞിനു മുന്നിൽ വച്ചാണു യുവതിയെ പീഡിപ്പിച്ചത്. ഇതോടെ പ്രതികൾക്കെതിരെ പോക്സോ ചുമത്താനും തീരുമാനമായി.