english-premiere-league

ലണ്ടൻ: കൊവിഡ് ഭീതിയിൽ രണ്ടര മാസത്തോളം നിറുത്തി വച്ച ശേഷം ഇൗമാസം 17ന് പുനരാരംഭിക്കുന്ന ഇംഗ്ലീഷ് പ്രിമിയർ ലീഗ് മത്സരങ്ങളുടെ മൂന്നാഴ്ചയിലെ ഫിക്സറുകൾ പ്രസിദ്ധീകരിച്ചു. 17ന് ആസ്റ്റൺവില്ലയും ഷെഫീൽഡ് യുണൈറ്രഡും തമ്മിലുള്ള മത്സരത്തോടെയാണ് പ്രിമിയർ ലീഗ് പുനരാരംഭിക്കുക,കിരീട പോരാട്ടത്തിൽ നിലവിൽ പോയിന്റ് നിലയിൽ മറ്ര് ടീമുകളേക്കാൾ ബഹുദൂരം മുന്നിൽ ഒന്നാം സ്ഥാനത്തുള്ള ലിവർപൂളിന് 21ന് എവർട്ടണിനെതിരെയാണ് ബ്രേക്കിന് ശേഷമുള്ള ആദ്യ മത്സരം.

അന്ന് തന്നെ (ഇന്ത്യൻസമയം 18ന് പുലർച്ചെ 12.15മുതൽ )നിലവിലെ ചാമ്പ്യൻമാരും ഇപ്പോൾ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റസിറ്രി കരുത്തരായ ആഴ്സനലിനെ നേരിടും.

പ്രിമിയർ ലീഗ് കിരിടത്തിനായി 30 വർഷമായി കാത്തിരിക്കുന്ന ലിവർപൂൾ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്ര‌ർ സിറ്റിയെക്കാൾ 25 പോയിന്റിന്റെ ലീഡോടെയാണ് കിരീടത്തിലേക്ക് കുതിക്കാനൊരുങ്ങുന്നത്. കിരടത്തിലേക്ക് രണ്ട് ജയം മാത്രം അകലെയാണ് ലിവർ.

അതേസമയം പുനരാരംഭിച്ച ശേഷമുള്ള ആദ്യ മത്സരങ്ങളിൽ ലിവർപൂൾ എവർട്ടണിനെ തോൽപ്പിക്കുകയും സിറ്റി ആഴ്സനലിനോട് തോൽക്കുകയും ചെയ്താൽ കിരീടം ലിവർപൂളിന് തന്നെയെന്ന് ഉറപ്പിക്കാം . 29 മത്സരങ്ങളിൽ നിന്ന് 82 പോയിന്റാണ് ലിവറിനുള്ളത്. സിറ്രിക്ക് 28 മത്സരങ്ങളിൽ നിന്ന് നേടാനായത് 57 പോയിന്റാണ്. മൂന്നാം സ്ഥാനത്തുള്ള ലെസ്റ്ററിന് 29 മത്സരങ്ങളിൽ നിന്ന് 53 പോയിന്റും നാലാം സ്ഥാനത്തുള്ള ചെൽസിക്ക് ഇത്രയും മത്സരങ്ങളിൽ നിന്ന് 48 പോയിന്റുമാണ് സമ്പാദ്യം.

അഞ്ചാം സ്ഥാനത്തുള്ള മാഞ്ചസറ്രർ യുണൈറ്രഡും എട്ടാം സ്ഥാനത്തുള്ള ടോട്ടൻഹാം ഹോട്‌സ്പറിനെ 19ന് നേരിടും. അടച്ചിട്ട സ്റ്രേഡിയങ്ങളിലാണ് എല്ലാ മത്സരങ്ങളും നടത്തുക.

ജൂൺ 17

ആസ്റ്റൺ വില്ല-ഷെഫീൽഡ്

(ഇന്ത്യൻ സമയം രാത്രി 10.30 മുതൽ)

ജൂൺ 18

മാൻ.സിറ്റി-ആഴ്സനൽ

(ഇന്ത്യൻ സമയം പുലർച്ചെ 12.15 മുതൽ)