vegitables
VEGITABLES,LOCKDOWN

തിരുവനന്തപുരം: ചൊവ്വാഴ്ച മുതൽ റസ്​റ്റോറന്റുകൾ തുറന്ന് ആളുകൾക്ക് അകത്തിരുന്ന് ഭക്ഷണം കഴിക്കാം. എന്നാൽ,ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

*ജീവനക്കാരുടെ താപപരിശോധന നടത്തണം. ബുഫെയ്ക്ക് സാമൂഹ്യ അകലം പാലിക്കണം.

* മെനു കാർഡുകൾ ഡിസ്‌പോസിബിളായിരിക്കണം

* പേപ്പർ നാപ്കിനുകൾ ഉപയോഗിക്കണം. ഭക്ഷണം വിളമ്പുന്നവർ മാസ്‌കും കൈയുറയും ധരിക്കണം.

* പാത്രങ്ങൾ ചൂടുവെള്ളത്തിൽ കഴുകണം

ഹോട്ടലുകളിൽ

*സാനി​റ്റൈസർ, താപപരിശോധന . ജീവനക്കാർക്കും താമസിക്കാനെത്തുന്നവർക്കും രോഗലക്ഷണങ്ങൾ ഉണ്ടാകരുത്, മുഖാവരണം നിർബന്ധം

*ലിഫ്‌റ്റിൽ കയറുന്നവരുടെ എണ്ണം പരിമിതപ്പെടുത്തണം. അകലം പാലിക്കണം. എസ്‌കലേ​റ്ററുകളിൽ ഒന്നിടവിട്ട പടികളിൽ നിൽക്കണം.

*താമസത്തിനെത്തുന്നയാൾ യാത്രാ ചരിത്രം, ആരോഗ്യസ്ഥിതി എന്നിവ സ്വയം സാക്ഷ്യപ്പെടുത്തണം.

* പണമിടപാട് ഓൺലൈനാക്കണം, ലഗേജ് അണുവിമുക്തമാക്കണം, കണ്ടെയ്‌മെന്റ് സോണുകളിലേക്ക് വിലക്ക്.

*റൂം സർവീസ് പ്രോത്സാഹിപ്പിക്കണം, മുറിയുടെ വാതിലിൽ ഭക്ഷണം വയ്ക്കണം. താമസക്കാരുടെ കൈയിൽ നേരിട്ട് നൽകരുത്.

മാളുകളിൽ

*ഫുഡ് കോർട്ടുകളിലും റസ്​റ്റാറന്റുകളിലും സീ​റ്റിംഗ് കപ്പാസി​റ്റിയുടെ 50 ശതമാനമേ ഉണ്ടാകാവൂ. ജീവനക്കാർ മാസ്‌കും കൈയുറകളും ധരിക്കണം.

*എല്ലാ ടേബിളും ഉപഭോക്താവ് പോയ ശേഷം അണുമുക്തമാക്കണം. ഡിജി​റ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കണം.

*വരുന്നവരുടെ പേര് വിവരവും ഫോണ്‍ നമ്പരും രേഖപ്പെടുത്തണം.കുട്ടികളുടെ കളി സ്ഥലങ്ങളും ഗെയിം ആർക്കേഡുകളും തുറക്കരുത്.

* ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍ നിര്‍ബന്ധം. എല്ലാവരും ലിഫ്റ്റ് ബട്ടണുകള്‍ അമര്‍ത്തരുത്.