കേരള സർവകലാശാല
പണമൊടുക്കുന്നതിന് 'വെർച്വൽ
ടോക്കൺ"
സർവകലാശാലയുടെ ആലപ്പുഴ, കാര്യവട്ടം, പാളയം കാമ്പസുകളിൽ ക്യാഷ് കൗണ്ടറുകളിൽ, ഓൺലൈൻ വഴി പണം അടയ്ക്കാൻ ബുദ്ധിമുട്ടുളളവർക്കായി, 'വെർച്വൽ ടോക്കൺ' സമ്പ്രദായം നടപ്പിലാക്കി.
പരീക്ഷകളുടെ ഒഴികെ മറ്റു ഫീസ് ഇനങ്ങൾ തലേദിവസം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് അടുത്ത പ്രവൃത്തി ദിനത്തിൽ രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ തിരഞ്ഞെടുത്ത കൗണ്ടറിൽ നേരിട്ട് അടയ്ക്കാം. വിശദവിവരങ്ങൾക്ക് www.keralauniversity.ac.in, http://pay.keralauniversity.ac.in . പരീക്ഷാഫീസ് ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഓൺലൈൻ വഴി തുടർന്നും അടയ്ക്കണം. സർവകലാശാലയുടെ പഠനവകുപ്പുകളും അഫിലിയേറ്റഡ് കോളേജുകളും ഇതിൽ രജിസ്റ്റർ ചെയ്യേണ്ടതില്ല.
എം.ജി സർവകലാശാല
പുതുക്കിയ പരീക്ഷ തീയതി
തൃപ്പൂണിത്തുറ ആർ.എൽ.വി കോളജ് ഒഫ് മ്യൂസിക് ഫൈനാർട്സിൽ ഒന്നാംവർഷ, അവസാന വർഷ ബി.എഫ്.എ. പരീക്ഷകൾ യഥാക്രമം 9, 26 തീയതിയിൽ ആരംഭിക്കും. ഒന്നാംവർഷ പരീക്ഷകൾ 9, 10 തീയതികളിലും അവസാന വർഷ പെയിന്റിംഗ് സ്കൾപ്ച്ചർ പരീക്ഷകൾ 26, 29, 30 തീയതികളിലും അവസാനവർഷ അപ്ലൈഡ് ആർട്ട് പരീക്ഷകൾ 26, 29 തീയതികളിലും നടക്കും.
പ്രൈവറ്റ് പരീക്ഷ കേന്ദ്രം
8 മുതൽ ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബിരുദ പ്രൈവറ്റ് പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾ (കൊവിഡ് പശ്ചാത്തലത്തിൽ പരീക്ഷ കേന്ദ്രം മാറ്റുന്നതിന് അപേക്ഷിച്ചവരടക്കം) ആറാം സെമസ്റ്റർ പരീക്ഷയെഴുതിയ സെന്ററുകളിൽ തന്നെ പരീക്ഷയ്ക്ക് ഹാജരാകണം.
പരീക്ഷാഫലം
എം.എസ് സി ബോട്ടണി രണ്ടാം സെമസ്റ്റർ (സി.എസ്.എസ്.റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 16 വരെ അപേക്ഷിക്കാം.
എം.എ തമിഴ് രണ്ടാം സെമസ്റ്റർ (സി.എസ്.എസ് റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 15 വരെ അപേക്ഷിക്കാം.
കണ്ണൂർ സർവകലാശാല
ഓൺലൈൻ
കോഴ്സ്
സർവകലാശാലയിലെ എച്ച്.ആർ.ഡി സിക്ക് യു..ജി..സി അനുവദിച്ച കോഴ്സുകളിൽ ചിലത്, കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായി നടത്തുന്നു. 23 മുതൽ 25 വരെയാണ് ആദ്യ കോഴ്സ്. 15 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.