മുംബയ്: മഹാരാഷ്ട്രയിൽ 24 മണിക്കൂറിനുള്ളിൽ 139 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 2849 ആയി ഉയർന്നു. മഹാരാഷ്ട്രയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടവയിൽ ഏറ്റവും കൂടുതൽ മരണം രേഖപ്പെടുത്തിയത് ഇന്നാണ്.
അതേസമയം സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 80,000 കടന്നു. ഇന്ന് മാത്രം 2436 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 80,229 ആയി ഉയർന്നു. 1475 രോഗികളുടെ ഫലം ഇന്ന് പോസിറ്റീവ് ആയി. ഇതോടെ 35,156 രോഗികള്‍ ഇതുവരെ സുഖം പ്രാപിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു. 5,22,946 സാമ്പിളുകള്‍ ഇതുവരെ പരിശോധിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു.
20 പേർ കൂടി രോഗം സ്ഥിരീകരിച്ചതോടെ മുംബയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ ധാരാവിയിൽ കേസുകളുടെ എണ്ണം 1,889 ആയി ഉയർന്നതായി മുംബയ് മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു.