covid-

ന്യൂഡൽഹി: കൊവിഡ് നിയന്ത്രണങ്ങളെതുടർന്ന് ഹോം ക്വാറന്റൈനിൽ കഴിയുന്നവർ നിർദ്ദേശം ലംഘിച്ചാൽ രണ്ടായിരം രൂപ പിഴയായി ഈടാക്കുമെന്ന് ചണ്ഡിഗ‌ഡ് സർക്കാർ. പൊതു ഇടങ്ങളിൽ തുപ്പുന്നവരിൽ നിന്ന് അഞ്ഞൂറ് രൂപ പിഴയായി ഈടാക്കും.

കടകളിൽ സാമൂഹിക അകലം പാലിക്കാത്തവരോട് അഞ്ഞൂറ് രൂപ പിഴയിനത്തിൽ ഈടാക്കും. ബസുകളിൽ സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ മൂവായിരം രൂപയാണ് പിഴ. കാറുകളിലെ യാത്രക്കാർ നിർദ്ദേശം ലംഘിച്ചാൽ രണ്ടായിരവും ഓട്ടോറിക്ഷ യാത്രക്കാരാണ് നിർദ്ദേശം ലംഘിക്കുന്നതെങ്കിൽ അഞ്ഞൂറ് രൂപയും പിഴയായി ഈടാക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. ഇന്ന് പുതിയ രണ്ട് കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ചണ്ഡീ​ഗഡിലെ കൊവിഡ് രോ​ഗബാധിതരുടെ എണ്ണം 304 ആയി.