unni-mukundan

സോഷ്യൽ മീഡിയയിൽ നിന്നും താത്‌ക്കാലിക അവധിയെടുക്കാൻ തീരുമാനിച്ച് യുവതാരം ഉണ്ണി മുകുന്ദൻ. ഉണ്ണി തന്നെയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി ഈ വിവരം ആരാധകരുമായി പങ്കുവച്ചത്. 'മേപ്പടിയാൻ' എന്ന പുതിയ ചിത്രത്തിന്റെ പ്രീ പ്രൊഡക്‌ഷൻ വർക്കുകൾ ആരംഭിച്ചതിനാലാണ് ഉണ്ണി സോഷ്യൽ മീഡിയയിൽ നിന്നും വിട്ട് നിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്.

പഴയ സ്റ്റാമ്പ് പേപ്പറിന്റെ മാതൃകയിലുള്ള പ്രതലത്തിന്മേൽ എഴുതിയ രൂപത്തിലുള്ള കുറിപ്പാണ് ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. ഇംഗ്ളീഷിലാണ് കുറിപ്പ്. ചിത്രത്തിന്റെ പ്രചാരണത്തിന് തുടക്കമിടാനാണ് ഉണ്ണി ഈ മാർഗം സ്വീകരിച്ചതെന്നാണ് അനുമാനം.

ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് കുറിപ്പ് ചുവടെ:

'സുഹൃത്തുക്കളെ, മേപ്പടിയാന്‍റെ പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചിരിക്കുന്നതിനാല്‍ എന്‍റെ എല്ലാ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ നിന്നും അവധിയെടുക്കുകയാണ്. ഒപ്പമുള്ളവര്‍ എനിക്കുവേണ്ടി ആ ഹാന്‍ഡിലുകള്‍ കൈകാര്യം ചെയ്യുകയും പ്രോജക്ടിന്‍റെ വിവരങ്ങള്‍ നിങ്ങളെ അറിയിക്കുകയും ചെയ്യും. ഇനി തീയേറ്ററില്‍ കാണാം! നന്ദി, നിങ്ങളുടെ ഉണ്ണി മുകുന്ദന്‍'