സ്ത്രീകൾക്ക് രോഗപ്രതിരോധത്തിനും ആരോഗ്യ സംരക്ഷണത്തിനും മികച്ച ധാന്യമാണ് റാഗി.കാൽസ്യം, ഇരുമ്പ് , പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, കാൽസ്യം, വിറ്റാമിൻ സി എന്നിവ ധാരാളമായി റാഗിയിലുണ്ട്. സ്ത്രീകളെ അലട്ടുന്ന രണ്ട് പ്രധാന പ്രശ്നങ്ങളായ വിളർച്ചയ്ക്കും അസ്ഥി സംബന്ധമായ രോഗങ്ങൾക്കും മികച്ച പ്രതിരോധമാണ് റാഗി.മുപ്പത്തിയഞ്ച് വയസിന് ശേഷം സ്ത്രീകളിൽ നല്ലൊരു ശതമാനവും അസ്ഥി സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നുണ്ട്.
ഇതിന് പ്രതിവിധിയാണ് റാഗി. മാത്രമല്ല ആർത്രൈറ്റിസ് പോലുള്ള പ്രതിസന്ധികൾ ഇല്ലാതാവുകയും ചെയ്യുന്നു. പെൺകുട്ടികൾ റാഗി കഴിക്കുന്നത് പ്രായമായ ശേഷമുള്ള അസ്ഥിസംബന്ധമായ പ്രശ്നങ്ങളെ തടയാൻ ഉപകരിക്കും. സ്ത്രീകളിൽ കണ്ടുവരുന്ന വിളർച്ച പരിഹരിക്കാൻ റാഗിയ്ക്ക് അത്ഭുതകരമായ കഴിവുണ്ട്. റാഗി കഴിക്കുന്നത് ശരീരത്തിൽ ഹിമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുന്നു. അങ്ങനെ വിളർച്ചയെന്ന അവസ്ഥക്ക് പരിഹാരം കാണാം. എല്ലാറ്റിനും ഉപരിയായി റാഗിയിൽ ധാരാളമുള്ള വിറ്റാമിൻ സി രോഗപ്രതിരോധമൊരുക്കി ശരീരത്തിന് കവചം തീർക്കുന്നു.