പുള്ളിപ്പുലിയോട് ജയിക്കുമോ കുരങ്ങൻ? ആ ചോദ്യത്തിന് തന്നെ ഒരു പ്രസക്തിയുമില്ല അല്ലേ? ശക്തനായ പുള്ളിപ്പുലിയോട് ഇത്തിരിപ്പോന്ന കുരങ്ങന്മാർ നൂറെണ്ണം വന്നാലും ജയിക്കാമെന്ന് കരുതേണ്ട. പക്ഷെ പുള്ളിപ്പുലിക്ക് തന്റെ ശക്തി പൂർണമായും ഉപയോഗപ്പെടുത്താൻ പറ്റാത്ത സാഹചര്യവും മറുഭാഗത്ത് കുരങ്ങൻ തന്റെ ജീവനും വേണ്ടിയാണ് പോരാടുന്നതെങ്കിൽ ഒരു പക്ഷെ പല അത്ഭുതങ്ങളും സംഭവിക്കാം.ഇത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ഐഎഫ്‌എസ് ഓഫീസർ ആയ സുശാന്ദ നന്ദയാണ് 18 സെക്കന്റ മാത്രമുള്ള വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
മരത്തിന് മുകളിലിരിക്കുന്ന കുരങ്ങനെ പിടിക്കാൻ പുള്ളിപ്പുലി മരം കയറി എത്തി. അപകടം മണത്ത കുരങ്ങൻ ഒരു മരചില്ലയുടെ അറ്റത്തേക്ക് നീങ്ങി അള്ളിപിടിച്ചിരുന്നു. പുറകെയെത്തിയ പുള്ളിപ്പുലി മുന്നോട്ടാഞ്ഞെങ്കിലും ചില്ലയുടെ അറ്റത്തേയ്ക്ക് എത്തുംതോറും മരചില്ലയുടെ വീതി കുറയുന്നതുകൊണ്ട് നിയന്ത്രണം നഷ്ടപെട്ട് മുന്നോട്ട് പോവാൻ കഷ്ടപ്പെടുന്നു. അപ്പോഴും ചില്ലയുടെ അറ്റത്ത് സ്വന്തം ജീവനായി അള്ളിപ്പിടിച്ചിരിപ്പുണ്ട് കുരങ്ങൻ. എന്നാൽ എങ്ങനെയും കുരങ്ങനെ പിടിക്കണം എന്ന ചിന്തയിൽ പുലി മരച്ചില്ല കുലുക്കി കുരങ്ങനെ നിലത്തിടാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ കുരങ്ങൻ പിടിവിടുന്നില്ല. ഒടുവിൽ ഗത്യന്തരമില്ലാതെ കുരങ്ങനെ ഉപേക്ഷിച്ചു പുള്ളിപ്പുലിതിരിച്ച് പോകുന്നു.
"പ്രകൃതിയിൽ ചിലപ്പോൾ വലിപ്പവും, ശക്തിയും, കീർത്തിയും കൊണ്ട് ഒരു പ്രയോജനവും ഇല്ലാത്ത സാഹചര്യങ്ങളുണ്ടാകും. മരച്ചില്ലയിൽ അള്ളിപ്പിടിച്ചിരുക്കുന്ന കുരങ്ങനും, കുരങ്ങനെ നിലത്തിടാൻ ചില്ല കുലുക്കുന്ന പുള്ളിപ്പുലിയും, ഇതൊരപൂർവ കാഴ്ചയാണ്," സുശാന്ത നന്ദ വീഡിയോയ്‌ക്കൊപ്പം കുറിച്ചു.
Size, strength & reputations takes a back seat many times in Nature..
— Susanta Nanda IFS (@susantananda3) June 5, 2020
Rarely seen, leopard trying to shake the monkey from tree for food. Monkey holds on🙏
It’s better than monkey defending itself from king cobra that I had posted earlier. pic.twitter.com/EjyMshPNwg