photo
രാജു

കൊല്ലം: ടാപ്പിംഗ് കൂലിയുമായി ബന്ധപ്പെട്ട തർക്കത്തിൽ വീട്ടിൽ കടന്നുകയറി ദമ്പതികളെ ആക്രമിച്ച പ്രതി പിടിയിൽ. പൂയപ്പള്ളി മൈലോട് കപ്പുമാംവിളവീട്ടിൽ ചിങ്കൻരാജു എന്നറിയപ്പെടുന്ന രാജുവിനെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. പൂയപ്പള്ളി മാവേലിമുക്കിൽ രേഖാനിവാസിൽ ഭാസ്കരപിള്ള(62), ഭാര്യ ലീലാമണിഅമ്മ (59) എന്നിവരെയാണ് ആക്രമിച്ച് പരിക്കേൽപ്പിച്ചത്. റബ്ബർ ടാപ്പിംഗുമായി ബന്ധപ്പെട്ട് കൂലിയ്ക്ക് പുറമെയുള്ള അവകാശത്തർക്കമാണ് പ്രശ്നങ്ങൾക്ക് കാരണം. പൂയപ്പള്ളി സി.ഐ വിനോദ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.