tirupati

വിശാഖപട്ടണം: തിരുപ്പതി വെങ്കടേശ്വര ക്ഷേത്രം ജൂൺ 11 മുതൽ ഭക്തർക്ക് ദർശനത്തിനായി തുറക്കും. 6000 പേർക്ക് മാത്രമേ ഒരു ദിവസം ദർശനം ഉണ്ടായിരിക്കുകയുള്ളൂ.. 10 വയസിൽ താഴെയുള്ളവർക്കും 65ന് മുകളിലുള്ളവർക്കും പ്രവേശനം ഉണ്ടായിരിക്കില്ല.

മണിക്കൂറിൽ 300 മുതൽ 500 വരെ ഭക്തർക്കാണ് ദർശന സൗകര്യം. ഇതിനായി ക്യൂ കോംപ്ളക്സ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പുനർക്രമീകരിച്ചു. സാമൂഹിക അകലം പാലിക്കുന്നതുൾപ്പെടെ ഒട്ടേറെ നിബന്ധനകളോടെയാണ് ക്ഷേത്രം തുറക്കുന്നത്. ലോക്ക് ഡൗൺ കാലയളവിൽ പൂജകൾ മാത്രമാണ് ഉണ്ടായിരുന്നത്.

ലോക്ക്ഡൗണിന് മുമ്പ് നിത്യവും പതിനായിരക്കണക്കിന് ഭക്തരാണ് ദർശനത്തിനായി എത്തിയിരുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭക്തർ ദർശനത്തിനെത്തുന്ന ക്ഷേത്രമാണ് തിരുപ്പതി. മണിക്കൂറോളം ക്യൂ നിന്നും ഇരുന്നുമാണ് ക്ഷേത്രത്തിന് മുകളിലെത്തുന്നത്. ആകാശത്തോളം ഉയർന്ന് നിൽക്കുന്ന ക്ഷേത്രത്തിൽ എത്തപ്പെടുക എന്നത് തന്നെ അപൂർവ കാഴ്ചയാണ്.