കോഴിക്കോട്: ഗർഭിണിയായ കൊവിഡ് രോഗിയുമായി സമ്പർക്കത്തിൽ വന്നതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ക്വാറന്റീനിലായ 118 പേർക്ക് കൊവിഡില്ല.പരിശോധനയിൽ ഇവരുടെ ഫലങ്ങൾ നെഗറ്റീവാണ്.രണ്ട് പേരുടെ ഫലം കൂടി ഇനി ലഭിക്കാനുണ്ട്. ഡോക്ടർമാരടക്കമുള്ള ജീവനക്കാരുടെ സ്രവം ഇനി പരിശോധിക്കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. ക്വാറന്റീനിലുള്ളവരുടെ നിരീക്ഷണ കാലാവധി അവസാനിപ്പിക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാവും.
ഈ മാസം രണ്ടിന് രോഗം സ്ഥിരീകരിച്ച മണിയൂർ സ്വദേശിയായ ഗർഭിണി കോഴിക്കോട‌് മെഡിക്കൽ കോളേജിലെ വിവിധ ഡിപ്പാർട്ട്മെന്റുകളിൽ ചികിത്സ തേടിയിരുന്നു. ഇവരുമായി സമ്പർക്കത്തിൽ വന്നവരാണ് നിരീക്ഷണത്തിലായത്.ഇതിൽ മെഡിക്കൽ വിദ്യാർത്ഥികളടക്കമുള്ളവർ ഉണ്ടായിരുന്നു.
അതേസമയം സ്ത്രീക്ക് എവിടെ നിന്നാണ് രോഗബാധ ഉണ്ടായതെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിയപ്പോഴുൾപ്പെടെ ഇവർക്ക് കൊവിഡ് രോഗികളുമായി സമ്പർക്കവുമുണ്ടായിട്ടില്ല.