കണ്ണൂർ: കൊവിഡ് രോഗ ബാധ സംശയിച്ച് ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 9247 പേർ. ഇവരിൽ 201 പേർ ആശുപത്രിയിലും 9046 പേർ വീടുകളിലുമാണ് കഴിയുന്നത്.കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 58 പേരാണ് നിരീക്ഷണത്തിലുളളത്. കണ്ണൂർ ജില്ലാ ആശുപത്രിയിൽ 27 പേരും അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ സെന്ററിൽ 89 പേരും തലശ്ശേരി ജനറൽ ആശുപത്രിയിൽ 27 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
ഇതുവരെ 8414 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 7592 എണ്ണത്തിന്റെ ഫലം വന്നു. ഇതിൽ 7150 എണ്ണം നെഗറ്റീവാണ്. 822 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. തുടർ പരിശോധനയിൽ പോസിറ്റീവ് ആയത് 209 പേർക്കാണ്.