mar-baselios-cleemis

തിരുവനന്തപുരം: പ്രായപരിധിയില്ലാതെ എല്ലാ വിശ്വാസികൾക്കും ആരാധനാലയങ്ങളിൽ പ്രവേശനം അനുവദിക്കണമെന്ന് മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാബാവ ആവശ്യപ്പെട്ടു. 65 വയസ് കഴിഞ്ഞവർക്ക് ദേവാലയങ്ങളിൽ പ്രവേശനവിലക്ക് ഏർപ്പെടുത്തുന്നത് ശരിയല്ല. വിശുദ്ധകുർബാന കൊള്ളാൻ പ്രായമേറിയവർക്ക് പ്രത്യേക സമയക്രമം ഏർപ്പെടുത്തണം.

ദൈവാരാധന വിശ്വാസിക്ക് മാറ്റിവയ്ക്കാനാകാത്തതാണ്. അവർക്കും ഒരിടം നൽകേണ്ടതാണ്. 65 കഴിഞ്ഞവർക്ക് ദേവാലയങ്ങളിൽ വിലക്ക് ഏർപ്പെടുത്തത് ശരിയല്ല. കൊവിഡ് കാരണം വന്ന നിയന്ത്രണങ്ങൾ കർശനമായി പാലിച്ചവരാണ് വിശ്വാസികൾ. വിശുദ്ധകുർബാന നാവിൽ നൽകുന്നതിന് പകരം കയ്യിൽ നൽകി. രോഗവ്യാപനം തടയാനുള്ള എല്ലാമുൻകരുതലുകളും ദേവാലയങ്ങൾ ഒരുക്കുമെന്നും കാതോലിക്കബാവ പറഞ്ഞു