photo

കൊല്ലം: കൊവിഡ് ദുരിതങ്ങൾക്കിടയിലും ജില്ലാ കളക്ടറുടെ ജനസമ്പർക്ക പരിപാടി. നിരവധി പരാതികൾക്ക് തീർപ്പായി. സമ്പൂർണമായും ഓൺലൈനായി നടന്ന സംസ്ഥാനത്തെ ആദ്യത്തെ പരാതി പരിഹാര അദാലത്തുകൂടിയായി ഇത് മാറി. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് കൊല്ലം താലൂക്ക് തലത്തിൽ പൊതുജന സമ്പർക്ക പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചതെന്ന് കളക്ടർ ബി.അബ്ദുൾ നാസർ പറഞ്ഞു. അക്ഷയ കേന്ദ്രങ്ങൾ വഴി വീഡിയോ കോൺഫറൻസ് നടത്താൻ പൊതുജനങ്ങൾക്ക് സൗകര്യം ഒരുക്കിയിരുന്നു.

ഓരോരുത്തരോടും കളക്ടർ വീഡിയോ കോൺഫറൻസിലൂടെ നേരിൽക്കണ്ട് പരാതികൾ കേട്ടു. അപ്പോൾത്തന്നെ അതാത് വകുപ്പുകളിലേക്ക് വിവരം കൈമാറുകയും നടപടി കൈക്കൊള്ളുകയുമുണ്ടായി. ഉദ്യോഗസ്ഥരോടുള്ള നിർദ്ദേശങ്ങൾക്കും ഓൺലൈൻ മുഖാമുഖ സൗകര്യമാണ് ഒരുക്കിയത്.