മഴക്കാലമായതിനാൽ പല സ്ഥലങ്ങളിലും വെള്ളം കേറുക പതിവാണ്. തിരുവനന്തപുരം ജില്ലയിലെ പാപ്പനംകോട് പൂഴിക്കുന്നിനടുത്തുള്ള ഒരുവീട്ടിൽ വെള്ളം കേറിയതിന്റെ അടുത്ത ദിവസമാണ് സംഭവം നടന്നത്. ഈ വീട്ടുകാരുടെ പ്രധാന വരുമാന മാർഗം കോഴി വളർത്തലാണ്. വീടിന്റെ അതിരിലെ കരിങ്കൽ മതിലിനോട് ചേർന്ന് നിറയെ വരിവരിയായി കോഴിക്കൂടുകൾ. പല വലുപ്പത്തിലും ഇനത്തിലുമുള്ള കോഴികൾ.

snake-master

മുട്ടയിടുന്ന കോഴികൾ, അടയിരിക്കുന്ന കോഴികൾ, ഇവിടെയുള്ള ഒരു കോഴിക്കൂട്ടിൽ തീറ്റയുമായി എത്തിയ വീട്ടുകാർ ഞെട്ടി വലിയ ഒരു മൂർഖൻ പാമ്പ്, കണ്ടാൽ തന്നെ ഒന്ന് പേടിക്കും. ഉടൻ തന്നെ വാവയെ വിളിച്ചു. സ്ഥലത്തെത്തിയ വാവ കുറച്ചു നേരം തിരച്ചിൽ നടത്തിയെങ്കിലും കണ്ടില്ല. കിട്ടില്ല എന്ന് കരുതിയതാണ് അപ്പോഴാണ് കോഴിക്കൂടിന്റെ അകത്തു മതിലിനോട് ചേർന്ന് ഒരു അനക്കം ഉടൻ തന്നെ വാവ കോഴികൂടിനകത്തു കയറി ഷീറ്റ് മാറ്റിയതും മൂർഖനെ കണ്ടു. അപ്പോൾ കണ്ടില്ലായിരുന്നുവെങ്കിൽ പാമ്പ് രക്ഷപെട്ടേനെ.

എന്തായാലും പിടികൂടിയത് നന്നായി ഇല്ലെങ്കിൽ ഇവിടുത്തെ കുറേ കോഴികളെയും മുട്ടകളെയും മൂർഖൻ അകത്താക്കിയേനെ. വീതിയുള്ള പത്തിയും വലിയ തലയുമുള്ള നല്ല പ്രായമുള്ള തടിമാടൻ പാമ്പ് കടികിട്ടിയാൽ അപകടം ഉറപ്പ് . തുടർന്ന് അവിടെ നിന്ന് യാത്ര തിരിച്ച വാവ തിരുവനന്തപുരം ഈഞ്ചക്കൽ ബോട്ടുപുരക്കടുത്തുള്ള ഒരു വീട്ടിലാണ് എത്തിയത് ,ഇവിടെ നിന്നും പിടികൂടിയത് അപകടകാരിയായ തടിമാടൻ അണലിയെ.കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്