pic

കണ്ണൂർ: കടയിൽ ചാരായ വിൽപ്പന നടത്തിയയാൾക്കെതിരെ എക്സൈസ് കേസെടുത്തു. ഉദയഗിരി അരങ്ങത്തെ മണക്കടവിൽ രാജേഷാണ് കടയിൽ ചാരായം വിൽപ്പന നടത്തിയത്. വിവരം ലഭിച്ച എക്സൈസ് സംഘം എത്തുമ്പോൾ ഇയാൾ സ്ഥലത്തുണ്ടായിരുന്നില്ല. തുടർന്ന് ഭാര്യയേയും കെട്ടിട ഉടമസ്ഥനെയും വിളിച്ചു വരുത്തി കടയുടെ പൂട്ട് പൊളിച്ച് പരിശോധിച്ചതോടെ കന്നാസിൽ സൂക്ഷിച്ച എട്ട് ലിറ്റർ ചാരായം കണ്ടെത്തുകയായിരുന്നു. കണ്ണൂർ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർക്ക് ലഭിച്ച പരാതിയിലായിരുന്നു നടപടി.

എക്‌സൈസ് ഇൻസ്‌പെക്ടർ ടി.വി. രാമചന്ദ്രൻ, ജി. അഹമ്മദ്, വി. ശ്രിജിത്ത് വി രഞ്ചിത്ത് കുമാർ, പി. ഷിബു, മുനീറ, ഡ്രൈവർ ജോജൻ എന്നിവർ പങ്കെടുത്തു.