കൊച്ചി: ലോക്ക് ഡൗണിൽ സ്കൂളുകളും കോളേജുകളും അടച്ചതിനെ തുടർന്നാണ് ബദൽ സംവിധാനമെന്ന നിലയിൽ ഓൺലൈൻ ക്ലാസ്സുകൾ ആരംഭിച്ചത്. വിക്ടേഴ്സ് ചാനലിലാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ ലഭിക്കുന്നത്. കേരള സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്ന വിക്ടേഴ്സ് ചാനല്‍ ഇനി ജിയോ ടി.വി ആപ്പില്‍ സൗജന്യമായി ലഭ്യമാണ്.
കേരളത്തിലെ 90 ലക്ഷം ജിയോ ഉപഭോക്താക്കള്‍ക്ക് വിക്ടേഴ്സ് ചാനല്‍ ഇനി ജിയോ ടിവി ആപ്പ് വഴി കാണാന്‍ സാധിക്കും. ഇതില്‍ 7 ദിവസം മുന്‍പുള്ള ക്ലാസ്സുകളും തിരികെ പോയി പഠിക്കാന്‍ കഴിയും. ജിയോ ടിവിയില്‍ വിക്ടേഴ്‌സ് ചാനല്‍ ലഭ്യമാക്കണമെന്ന മുഖ്യമന്ത്രിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും അഭ്യര്‍ത്ഥന മാനിച്ചാണ് നടപടി. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എജ്യൂക്കേഷനും (കൈറ്റ്‌സ്) ഇക്കാര്യം അഭ്യര്‍ത്ഥിച്ചിരുന്നു. സേവനം സൗജന്യമാണ്.