bhavana

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാവന.താരം ഇന്ന് മുപ്പത്തിനാലാം പിറന്നാളാഘോഷിക്കുകയാണ്. ഈ വേളയിൽ നിരവധി പേരാണ് നടിക്ക് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത്തവണ തൻ്റെ സഹോദരനും അമ്മയ്ക്കുമൊപ്പം തൃശൂരിലെ വീട്ടിൽ വെച്ചാണ് ഭാവന പിറന്നാൾ ആഘോഷിക്കുന്നത്.

ഭാവനയെ പറ്റി നടി മൃദുല ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്ന വാക്കുകളാണിപ്പോൾ വൈറലാകുന്നത്. ഭാവനയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് മൃദുല ആശംസകൾ അറിയിച്ചിരിക്കുന്നത്. ഗോസിപ്പും സിനിമയും അങ്ങനെ എന്തിനെ പറ്റിയും വാചാലയായി സംസാരിക്കാൻ പറ്റുന്നവളാണ്, സൂര്യന് കീഴിലുള്ള എന്തിനെ പറ്റിയും ഭാവനയ്ക്കൊപ്പമിരുന്ന് സംസാരിക്കാനാകുമെന്നും മൃദുല കുറിച്ചിരിക്കുന്നു.

അറിയാവുന്നതിൽ വെച്ച് ഏറ്റവും വലിയ മൃഗസ്നേഹിയാണ് ഭാവനയെന്നും, ലോകത്തെവിടെ ഒരു മൃഗം വേദനിക്കപ്പെട്ടാലും ദിവസങ്ങളോളം അതോർത്ത് ഇരുന്ന് ഭാവന കരയാറുണ്ടെന്നും മൃദുല കുറിച്ചിരിക്കുന്നു. വളരെ ചെറിയ കാര്യത്തിന് പോലും ഞങ്ങൾ വലിയ അടികൂടാറുണ്ടെന്നും, താൻ ചെയ്യുന്ന പൊട്ടത്തരത്തിന് അവളെന്നോട് പൊട്ടിത്തെറിക്കാറുണ്ടെന്നും മൃദുല പറയുന്നു. അവൾക്കെല്ലാം അറിയാവുന്ന പോലെ എന്നെ ഉപദേശിക്കാനും അവൾക്കറിയാം. തൻ്റെ സഹോദരിയെ പോലെയാണ് അവൾ, സുഹൃത്തുക്കളിൽ നിന്ന് എനിക്ക് കിട്ടിയ സഹോദരി. ഭാവനയുമൊത്തുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മൃദുല കുറിച്ചു.