വിവാഹ വസ്ത്രങ്ങളിൽ പുതുമനിറഞ്ഞ പലതരം പരീക്ഷണങ്ങളും ഫാഷനുകളുമെല്ലാം നമ്മൾ കണ്ടിട്ടുണ്ടാകും. വധൂവരന്മാർ പുതിയ ട്രെൻഡുനോക്കി അവരവരുടെ വിവാഹ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്ന കാലമാണിത്. എന്നാൽ 100 കിലോഗ്രാം ഭാരമുള്ള വിവാഹ വസ്ത്രമായാലോ ? . ഒരൽപം കടന്നകയ്യല്ലേ എന്ന് ആരും ചിന്തിച്ച് പോകും.
എന്നാൽ പാകിസ്ഥാനിലെ ഒരു വിവാഹത്തിലാണ് 100 കിലോഗ്രാം ഭാരമുള്ള ലഹംഗയുമണിഞ്ഞാണ് വധു വേദിയിലെത്തിയത്. വളരെയധികം അലങ്കാരങ്ങള്‍ പിടിപ്പിച്ചിട്ടുള്ള ഈ ലഹംഗയുടെ വിഡിയോയും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായി.
വേദിയിലേക്ക് മുഴുവൻ ഒഴുകിപ്പരന്ന ലെഹംഗ അണിഞ്ഞ് വധു ഇരിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോകളിൽ കാണാനാവുക.ഭാരം താങ്ങാവുന്നതിനും അപ്പുറമാണെങ്കിലും ലെഹംഗ അതി മനോഹരം എന്ന് പറയാതെ വയ്യ. അലങ്കാരപ്പണികളോടെയുള്ളതാണ് വിവാഹ വസ്ത്രം ഈ വസ്ത്രത്തോട് ചേർന്നുനിൽക്കുന്ന ആഭരണങ്ങളാണ് വധു ധരിച്ചിരിയ്ക്കുന്നത്. ഗോൾഡൻ ഷെർവാണിയാണ് വരന്റെ വേഷം. ആരെയും ആശ്ചര്യപ്പെടുത്തുന്നതായിരുന്നു ഈ വിവാഹം എന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ച. വധു ലെഹംഗ ധരിച്ചതാണോ, ലെഹംഗ വധുവിനെ ധരിച്ചതാണോ എന്നും ചിലർ ചോദിക്കുന്നുണ്ട്..
This Pakistani bride’s giant lehenga is breaking the internet #Bridaloutfit #Pakistanwedding 👗 pic.twitter.com/4ThE7O74om
— Phupo.com (@ComPhupo) February 24, 2020