pic

ചെന്നൈ: മദ്രാസ് ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഹൈക്കോടതിയുടെ പ്രവർത്തന സമയം വെട്ടിക്കുറച്ചിട്ടുണ്ട്. അടിയന്തര പ്രാധാന്യമുള്ള കേസുകൾ മറ്റ് ജഡ്‌ജിമാർ വീഡിയോ കോൺഫറൻസിലൂടെ കേൾക്കും.ജഡ്ജിമാരുമായി അടുത്തിടപഴകിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവർക്കാർക്കെങ്കിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല.