അബുദാബി: കൊവിഡിനെ അരിച്ചു പെറുക്കാൻ യു.എ.ഇയിൽ മുഴുവൻ പേരെയും പരിശാേധനയ്ക്ക് വിധേയരാക്കും. കൊവിഡ് അതിരൂക്ഷമായി പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് മുഴുവൻ പേരെയും പരിശോധിക്കുന്നത്. ഇതിലൂടെ രോഗമുള്ള മുഴുവൻ പേരെയും കണ്ടെത്തുകയാണ് ലക്ഷ്യം.ഇതിനകം തന്നെ 20 ലക്ഷത്തിലധികം പേർക്കാണ് കൊവിഡ് പരിശോധന നടത്തിയത്. ഇനി 90 ലക്ഷം പേരിലാണ് കൊവിഡ് പരിശോധനാ നടത്തേണ്ടത്.
ലോകത്ത് തന്നെ കൊവിഡ് പരിശോധനയിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് യു.എ.ഇ. പ്രതിരോധത്തിനായി മാസങ്ങളായി തുടരുന്ന അണുനശീകരണം ഊർജ്ജിതമായി തന്നെ നടക്കുകയാണ്.പരിശോധനയും അണുനശീകരണവും കൂടിയാകുമ്പോൾ പ്രയത്നത്തിന് ഫലം കാണുമെന്ന കണക്ക് കൂട്ടലിലാണ് യു.എ.ഇ.