akshay

ലോകത്ത് ഏറ്റവും അധികം പ്രതിഫലം വാങ്ങുന്നവരുടെ പട്ടികയിൽ അക്ഷയ്കുമാർ. 2020-ല്‍ ഫോബ്‌സ് മാസിക പുറത്തിറക്കിയ പട്ടികയിലെ ഏക ഇന്ത്യക്കാരനും അക്ഷയ് കുമാറാണ് . ഫോബ്‌സ് മാസിക ഇറക്കിയ നൂറുപേരുടെ പട്ടികയില്‍ 52-ാം സ്ഥാനക്കാരനായ അക്ഷയ്കുമാറിന്റെ പ്രതിഫലം 366കോടി രൂപയാണ്. പട്ടികയിൽ ഹോളിവുഡ് നടന്മാരായ വിൽ സ്മിത്ത്, ജെന്നിഫർ ലോപ്പസ്, ഗായകൻ റിഹാന എന്നിവരെ 48.5 ദശലക്ഷം ഡോളർ സമ്പാദിച്ച് അക്ഷയ് കുമാർ പരാജയപ്പെടുത്തി.

പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ടെലിവിഷന്‍താരം കൈലി ജെന്നറിന്റെ പ്രതിഫലം 4461 കോടിയാണ്. സോഷ്യല്‍ മീഡിയയിലും വളരെയധികം ഫോളോവേഴ്‌സ് ഉള്ള താരമാണ് കൈലി. ഫുട്‌ബോള്‍ താരങ്ങളായ ക്രിസ്ത്യാനോ റൊണാള്‍ഡോ നാലാം സ്ഥാനത്തും, ലയണല്‍ മെസ്സി അഞ്ചാം സ്ഥാനത്തുമുണ്ട്. ടെന്നീസ് താരം റോജര്‍ ഫെഡറര്‍ ആണ് മൂന്നാം സ്ഥാനത്തുള്ളത്. കിം കർദാഷിയന്റെ അർദ്ധസഹോദരിയായ ജെന്നർ (22) ഒരാഴ്ച മുമ്പ് വാർത്തകളിൽ ഇടം നേടിയുന്നു. ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരരുടെ പട്ടികയിൽ നിന്ന് കെയ് ലി ജെന്നറെ നീക്കിയതായി ഫോബ്സ് വ്യക്തമാക്കിയിരുന്നു. ബിസിനസ് ആസ്തികളെ കുറിച്ചും വിജയത്തെ കുറിച്ചും കള്ളം പറഞ്ഞെന്നാരോപിച്ചാണ് ഈ നടപടി.

2019 മാർച്ചിലാണ് ഫോബ്‌സ് ജെന്നറിനെ ഏറ്റവും പ്രായം കുറഞ്ഞ സ്വയം നിർമ്മിത ശതകോടീശ്വരിയായി പ്രഖ്യാപിച്ചത്. എന്നാൽ തെറ്റായ നിരവധി പ്രസ്താവനകളും തെളിയിക്കപ്പെടാത്ത അനുമാനങ്ങളും അടിസ്ഥാനമാക്കിയാണ് യഥാർത്ഥ ഫോബ്‌സ് എസ്റ്റിമേറ്റ് എന്ന് ജെന്നർ പ്രതികരിച്ചു.