jennifer

കൊവിഡ്19 പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള തുക സമാഹരിക്കാനായി തന്റെ നഗ്നചിത്രം ലേലം ചെയ്യാനൊരുങ്ങി നടി ജെന്നിഫർ ആനിസ്റ്റൺ. 1995-ൽ ഫോട്ടോ​ഗ്രാഫർ മാർക്ക് സെലി​ഗർ പകർത്തിയ ചിത്രമാണ് നടി ലേലം ചെയ്യാൻ ഒരുങ്ങുന്നത്.ചിത്രം വിറ്റുകിട്ടുന്ന തുക മൊത്തം ദുരിതാശ്വാസ നിധിയിലേക്ക് നൽകാനാണ് തീരുമാനം.

മാർക്ക് സെലി​ഗർ പകർത്തിയ ഇരുപത്തിയഞ്ചോളം ചിത്രങ്ങൾ ഇതുപോലെ ലേലം ചെയ്യുന്നുണ്ട്. ലിയാനാർഡോ ഡി കാപ്രിയോ, ഓപ്ര വിൻഫ്രേ തുടങ്ങിയ പ്രശസ്‌തരായവരുടെ ചിത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു. ചിത്രം വിറ്റു കിട്ടുന്ന തുക മുഴുവന്‍ നാഫ്ക്ലിനിക്ക്‌സിന്റെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് ആനിസ്റ്റണ്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.