up

പ്രയാഗ്‌രാജ്: ലോക്ക്ഡൗൺ കാലത്ത് സാമൂഹിക അകലം പാലിക്കാൻ പറഞ്ഞിട്ടും ആരും കേട്ടില്ലത്രേ. ഒടുവിൽ മാർക്കറ്റിൽ വിൽപ്പനയ്ക്കായി നിരത്തിയ പച്ചക്കറിയ്ക്ക് മുകളിലൂടെ കാറെടുത്ത് തലങ്ങും വിലങ്ങും പാഞ്ഞു. പച്ചക്കറിയൊക്കെ ചതച്ചരച്ച് കളഞ്ഞ വീഡിയോ വൈറലായതോടെ ദാ, പിന്നാലെയെത്തി സസ്പെൻഷൻ. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലുള്ള ഗുർപുരിലാണ് രസകരമായ സംഭവം നടന്നത്.

സ്ഥലം എസ്.ഐയാണ് വ്യത്യസ്ഥമായ നടപടിയിലൂടെ പുലവാൽ പിടിച്ചത്. മാർക്കറ്റിലെ ജനങ്ങളോട് സാമൂഹിക അകലം പാലിക്കണമെന്ന് ആവർത്തിച്ച് നിർദ്ദേശിച്ചിരുന്നു. എന്നാൽ ലോക്ക്ഡൗൺ കാരണം ദീർഘ നാൾ അകത്തിരുന്ന് മടുത്തതിനാൽ ആരും അനുസരിക്കാൻ തയ്യാറായില്ല. തുടർന്ന് തന്നെ അപമാനിച്ചതായി ചിന്തിച്ചതോടെയാണ് ക്ഷുഭിതനായ ഉദ്യോഗസ്ഥൻ ഇങ്ങനെ ചെയ്തതെന്നാണ് റിപ്പോർട്ട്.