മലപ്പുറം: കൊവിഡ് ബാധിച്ച് ഇന്നുരാവിലെ മരിച്ച സന്തോഷ്ട്രോഫി മുൻ താരം ഹംസക്കോയക്ക് നേരത്തെ ഹൃദ്‌രോഗമുണ്ടായിരുന്നില്ലെന്ന് സഹോദരൻ അഷറഫ് പറഞ്ഞു. കൊവിഡ് ചികിത്സയ്ക്ക് എത്തിയപ്പോഴാണ് ഹൃദ്‌രോഗമുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞമാസം 21 നാണ് ഹംസക്കോയയും കുടുംബവും മുംബയിൽ നിന്ന് റോഡ് മാർഗം നാട്ടിലെത്തിയത്.
കഴിഞ്ഞ മാസം മുപ്പതാംതീയതി മുതൽ കടുത്ത പനി ഉണ്ടായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്നും ശ്വാസം മുട്ടലും ന്യൂമോണിയയും കടുത്തതോടെയും രണ്ട് ദിവസം മുമ്പാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. എന്നാൽ സ്ഥിതി ഗുരുതരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞിരുന്നില്ലെന്നും ഇവർ വ്യക്തമാക്കി.