
റോസാപ്പൂവിന്റെ ഹൃദ്യമായ ഗന്ധം ഇഷ്ടമില്ലാത്തവർ വിരളമാണ്. സൗന്ദര്യത്തിന്റെ കാര്യത്തിലും ഇത് വളരെയധികം ഫലപ്രദമാണ്. സൗന്ദര്യ വർദ്ധക ലേപനങ്ങളുണ്ടാക്കാനും മരുന്ന് നിർമ്മിക്കാനും റോസ് വാട്ടർ ഫലപ്രദമാണ്. മതപരമായ ചടങ്ങുകൾക്കും റോസ് വാട്ടർ ഫലപ്രദമാണ്. ഇത്രയേറെ ഗുണങ്ങളുള്ള റോസ് വാട്ടർ വളരെ എളുപ്പം തന്നെ വീട്ടിൽ തയ്യാറാക്കാവുന്നതാണ്. വെറും രണ്ട് ചേരുവകൾ കൊണ്ട് റോസ് വാട്ടർ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലൊ?
ഡിസ്റ്റിൽഡ് വാട്ടർ, പനിനീർ റോസാപ്പൂവിന്റെ ഇതളുകൾ എന്നിവ മാത്രമാണ് റോസ് വാട്ടർ ഉണ്ടാക്കാൻ ആവശ്യം. ആദ്യമായി റോസാപ്പൂവിതളുകൾ വേർപെടുത്തി ഒരു പാത്രത്തിൽ ഇട്ട് ഇതളുകൾ മൂടും വരെ വെള്ളം ഒഴിക്കുക. 15 മിനിറ്റ് നന്നായി തിളപ്പിച്ച ശേഷം ആറുമ്പോൾ ഒരു കുപ്പിയിലേക്ക് അരിച്ചെടുക്കാം. റോസയുടെ ഇതളുകൾ വെള്ളത്തിൽ കലർന്ന ഫ്രഷായ റോസ് വാട്ടർ റെഡി. ഒരു സ്പൂൺ ഗ്ലിസറിൻ ചേർത്ത് ഗ്ലാസ് ബോട്ടിലിൽ സൂക്ഷിച്ച് ആവശ്യാനുസരണം ഉപയോഗിക്കാം.