sunny-leone

ബോളിവുഡ് താരം സണ്ണി ലിയോൺ സോഷ്യൽ മീഡിയയിൽ സജീവമാണ്. ആരാധകരുമായി എപ്പോഴും സംവദിക്കാനിഷപ്പെടുന്ന സണ്ണി മക്കളെക്കുറിച്ചും പറയാറുണ്ട്.. ഇപ്പോൾ നാല് വയസ്സുകാരിയായ മകള്‍ നിഷ കുതിര സവാരി പഠിക്കുന്നതിന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് സണ്ണി ലിയോൺ. കുടുംബവുമൊത്ത് ലോസ് ആഞ്ചലസിലെ വീട്ടിലാണ് താരമിപ്പോള്‍.

sunny

' എന്റെ മകള്‍ നിഷയെ കുതിരസവാരിയുടെ ആദ്യ പാഠങ്ങള്‍ പരിശീലിപ്പിക്കാനായി കൊണ്ടുപോകുന്നു. ഇപ്പോള്‍ തന്നെ അവള്‍ ഒരു കുട്ടി പ്രൊഫഷനലിനെപ്പോലെയാണ്. നന്നായിട്ടുണ്ട് നിഷ... നിന്നെയോര്‍ത്ത് ഏറെ അഭിമാനം!', രണ്ട് ചിത്രങ്ങള്‍ക്കൊപ്പം താരം കുറിച്ചു. ആദ്യ ചിത്രത്തില്‍ വീട്ടില്‍ നിന്ന് പുറപ്പെടാന്‍ ഒരുങ്ങിനില്‍ക്കുന്ന സണ്ണിലിയോണിനെയാണ് കാണാന്‍ സാധിക്കുന്നത്. മറ്റൊരു ചിത്രത്തിലാകട്ടെ ഹെല്‍മറ്റും മാസ്‌കുമൊക്കെ ധരിച്ച്‌ കുതിരയുടെ പുറത്തിരിക്കുന്ന നിഷയെ കാണാം.

നേരത്തെ മക്കളുമൊത്ത് മൃഗശാല സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ താരം പങ്കുവച്ചിരുന്നു. ഇതുകൂടാതെ ഫാമില്‍ നിന്ന് നേരിട്ട് പച്ചക്കറികള്‍ പറിക്കുന്ന ചിത്രങ്ങളും സണ്ണി പങ്കുവയ്ക്കുകയുണ്ടായി.കൊവിഡ് വ്യാപനം തുടങ്ങിയ ആദ്യ നാളുകളില്‍ ഇന്ത്യയിലായിരുന്ന താരവും കുടുംബവും പിന്നീട് അമേരിക്കയിലേക്ക് പോകുകയായിരുന്നു. കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ യുഎസിലാണ് കുഞ്ഞുങ്ങള്‍ കൂടുതല്‍ സുരക്ഷിതരെന്നാണ് താരം പറയുന്നത്.