pic

ന്യൂഡല്‍ഹി:ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത മിത്രോം, റിമൂവ് ചൈന ആപ്പ്സ് എന്നീ രണ്ട് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തത് വ്യക്തമാക്കി ഗൂഗിള്‍.നിരവധി മാനദണ്ഡങ്ങളും സാങ്കേതിക നയലംഘനങ്ങളെയും തുടര്‍ന്നാണ് ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്തതെന്ന് ആന്‍ഡ്രോയിഡ്, ഗൂഗിള്‍ പ്ലേ വൈസ് പ്രസിഡന്റ സമീര്‍ സമത്ത് പറഞ്ഞു. മറ്റ് ആപ്ലിക്കേഷനുകളെ പ്രവര്‍ത്തനരഹിതമാക്കുന്നതിന് ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം ആപ്ലിക്കേഷനുകള്‍ അനുവദിക്കാൻ ആവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ചൈനീസ് വീഡിയോ മേക്കിംഗ് ആപ്ലിക്കേഷനായ ടിക് ടോക്കിന് പകരം ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത ആപ്പാണ് മിത്രോം.

കഴിഞ്ഞ ദിവസം മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നാരോപിച്ചായിരുന്നു മിത്രോം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തത്. സാങ്കേതിക തകരാറുകള്‍ പരിഹരിച്ച് ആപ്പ് തിരികെ പ്ലേ സ്റ്റോറില്‍ എത്തിക്കുന്നതിനായുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.പ്രശ്നം പരിഹരിച്ചാലുടന്‍ ആപ്ലിക്കേഷന്‍ പ്ലേ ബാക്കപ്പ് ചെയ്യാന്‍ കഴിയും.